ഡബ്ലിനിലെ ചരിത്രപ്രസിദ്ധമായ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഡബ്ലിൻ സിറ്റി കൗൺസിൽ (ഡിസിസി) . രണ്ട് വർഷമെടുക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികളും കെട്ടിടത്തിന്റെ പുനരുദ്ധാരണവു സ്ഥിരീകരണവും ഉൾപ്പെടുന്നു .
കെൽബിൽഡ് ലിമിറ്റഡാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത് . കൺസർവേഷൻ ആർക്കിടെക്റ്റുകളായ ഹൗലി ഹെയ്സ് കൂണിയുടെ മേൽനോട്ടത്തിൽ മേൽക്കൂര, ഗട്ടറുകൾ, മഴവെള്ള നിർമാർജന സംവിധാനങ്ങൾ, മതിലുകളുടെയും പാരപെറ്റിന്റെയും നിർമ്മാണം എന്നിവയും നടക്കുന്നുണ്ട്.
സർക്കാരിന്റെ അർബൻ റീജനറേഷൻ ആൻഡ് ഡെവലപ്മെന്റ് ഫണ്ട് വഴി ഭവന, തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള €9.5 മില്യൺ ഗ്രാന്റിലൂടെയാണ് ഇതിന് ധനസഹായം നൽകുന്നത്. “മാർക്കറ്റുകളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള അനിവാര്യവും ദീർഘകാലമായി കാത്തിരുന്നതുമായ നിർമ്മാണങ്ങളുടെ ആരംഭമാണിത് “ ഡബ്ലിനിലെ ലോർഡ് മേയർ റേ മക്ആഡം പറഞ്ഞു.
“ഒരു നഗരമെന്ന നിലയിൽ, നമ്മുടെ വാസ്തുവിദ്യാ പൈതൃകം സംരക്ഷിക്കാനും, അതിനെ രൂപപ്പെടുത്തിയവരുടെ പൈതൃകത്തെ ബഹുമാനിക്കാനും, ഈ ചരിത്ര സ്മാരകത്തിന് വീണ്ടും ഡബ്ലിന്റെ ജീവിതത്തിൽ അർത്ഥവത്തായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും ഞങ്ങൾ ശ്രമിക്കും ,” അദ്ദേഹം പറഞ്ഞു. ഗിന്നസ് കുടുംബം ഡബ്ലിനിലെ ജനങ്ങൾക്ക് സമ്മാനമായി നൽകിയ ഐവാഗ് മാർക്കറ്റ് 1990 കളിൽ അടച്ചുപൂട്ടിയതിനുശേഷം ഡിസിസി ഡെവലപ്പറും ഹോട്ടലുടമയുമായ മാർട്ടിൻ കീനിന് വിറ്റിരുന്നു.

