ഡബ്ലിൻ: വിപണിയിൽ നിന്നും ബ്രീ മാരിയോട്ട് തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉത്പന്നത്തിൽ ലിസ്റ്റീരിയയ്ക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം റെഡി മീൽസ്, ചീര ഉത്പന്നങ്ങൾ എന്നിവ തിരിച്ചുവിളിച്ചതുമായി ഇപ്പോഴത്തെ നടപടിയ്ക്ക് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.
ബ്രീ മാരിയോട്ടിന്റെ ഒരു കിലോ പാക്ക് ഉൾപ്പെടെ എല്ലാ പാക്കറ്റുകളിലുമുളള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. എക്സ്പയറി ഡേറ്റ് ഈ മാസം 30 വരെയുള്ള ഒരു കിലോ പാക്കുകളാണ് തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെ ഈ മാസം 8 നും 13 നും വിൽപ്പന നടത്തിയ എല്ലാ പാക്കുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. കടകളിൽ ഇതിന്റെ സ്റ്റോക്കുള്ളവർ വിൽപ്പന നടത്തരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എത്രയും വേഗം ഹോൾസെയിൽ വിതരണക്കാർ തങ്ങളുടെ ഉപഭോക്താക്കളെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

