- മലയാളിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് പാകിസ്താൻ; അണ്ടർ 19 ഏഷ്യാ കപ്പിലും ഇന്ത്യയോട് തോൽവി
- അയർലൻഡിൽ ഇന്ന് മുതല്‍ പുതുക്കിയ ട്രെയിന്‍ ടൈംടേബിളുകള്‍
- അയര്‍ലൻഡില്‍ ഫ്ളൂ പടരുന്നു ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവിദഗ്ധർ
- യു കെയില്‍ നിന്ന് സ്കാം കോള്‍ തട്ടിപ്പ് ; കർശന നടപടിക്കൊരുങ്ങി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍
- കോര്‍ക്കിലും കെറിയിലും കനത്ത മഴ ; ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ
- കോ ടിപ്പററിയിൽ രണ്ട് അപകടങ്ങളിലായി മൂന്ന് മരണം
- 24,000-ത്തിലധികം പേർക്ക് ഡ്രോൺ പൈലറ്റുമാരായി പരിശീലനം നൽകി ; ഐറിഷ് ഏവിയേഷൻ അതോറിറ്റി
- ‘ലാൽ സലാം’ വിളി ‘ഭാരത് മാതാ കീ ജയ്‘ ആയി മാറി ; അഞ്ച് വർഷത്തിനുള്ളിൽ ബസ്തറിനെ ഏറ്റവും വികസിതമായ ആദിവാസി മേഖലയാക്കും ; അമിത് ഷാ
Author: sreejithakvijayan
കോർക്ക്: കാൽവറി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷയോഗത്തിന് നാളെ തുടക്കം. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച (24) വരെയാണ് യോഗം. അയർലൻഡിലെ അഞ്ചിടങ്ങളിലായാണ് യോഗം നടക്കുക. നാളെ ഗാൽവെയിലാണ് യോഗത്തിന് ആരംഭം കുറിയ്ക്കുക. 20 ന് കാവനിലും. 21 ന് വെക്‌സ്‌ഫോർഡിലും, 23 ന് കോർക്കിലും, 24 ന് ഡബ്ലിനിലും സുവിശേഷ യോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ട. ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ വി.സി മാത്യൂസ് തിരുവചന സന്ദേശം നൽകും. സുവിശേഷ യോഗത്തിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ കുറ്റകൃത്യങ്ങൾ 73ശതമാനം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പോലീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. വഞ്ചനാ കുറ്റങ്ങളുടെ എണ്ണത്തിൽ 178 ശതമാനത്തിന്റെ വർദ്ധനവാണ് രജ്യത്ത് ഉണ്ടായിരിക്കുന്നത്. ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 166 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്ന സംഭവങ്ങളിൽ 82 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും. ജനുവരി മുതൽ ജൂൺ വരെ വിവിധ കുറ്റകൃത്യങ്ങൾ 200 ശതമാനം വർദ്ധിച്ചെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.
മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ 50 കാരന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കാസിൽബാർ റോഡിലെ ന്യൂപോർട്ടിൽ ആയിരുന്നു അപകടം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയാണ് പോലീസിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ സ്ഥലത്ത് എത്തുകയായിരുന്നു. 50 കാരനെ ഉടനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ 60 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോർക്ക്: അയർലൻഡിൽ ആദ്യ റെസ്‌റ്റോറന്റ് ആരംഭിക്കാൻ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ്. കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിലാണ് കമ്പനി ആദ്യ ഐറിഷ് റെസ്റ്റോറന്റ് തുറക്കുന്നത്. ഒക്ടോബർ മുതൽ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. 50 തൊഴിലവസരങ്ങളാണ് കമ്പനി റെസ്റ്റോറന്റ് തുറക്കുന്നതുവഴി ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കോറിബ് ഓയിലാണ് വെൻഡീസിന്റെ അയർലൻഡിലെ ഫ്രാഞ്ചസിയുടെ പാർട്ട്‌നർ. കഴിഞ്ഞ വർഷം ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. അടുത്ത മാസം മുതൽ അമേരിക്കയിലെ മറ്റൊരു പ്രമുഖ ഫാസ്റ്റ് ഫുഡ് വിതരണക്കാരായ ആപ്പിൾഗ്രീൻ മീത്തിൽ ടാകോ ബെൽ റെസ്റ്റോറന്റ് ആരംഭിക്കും. ഇതിന് പിന്നാലെയാണ് മറ്റൊരു അമേരിക്കൻ കമ്പനി കൂടി അയർലൻഡിൽ ചുവടുറപ്പിക്കുന്നത്.
ഡൗൺപാട്രിക്: ഡൗൺപാട്രിക് ആക്രമണത്തെ തുടർന്ന് സാരമായി പരിക്കേറ്റ പുരോഹിതന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇടവക അംഗങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. വളരെ സാവധാനത്തിലുള്ളതും സ്ഥിരവുമായ പുരോഗതിയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉള്ളത് എന്നും അംഗങ്ങൾ പറയുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു 30 കാരന്റെ ആക്രമണത്തിൽ സെന്റ് പാട്രിക്‌സ് ചർച്ചിലെ വൈദികനായ ഫാ. ജോൺ മുറേയ്ക്ക് പരിക്കേറ്റത്. കുമ്പസാരിക്കാനെന്ന പേരിൽ പള്ളിയിൽ എത്തിയ യുവാവ് അദ്ദേഹത്തിന്റെ തല അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ സെന്റ് പാട്രിക്സ് ചർച്ച് അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു പിന്നീട് പള്ളി തുറന്നത്.
ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ വിപണി ശക്തമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യത്തെ തൊഴിൽ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതുമാണ് തൊഴിൽ വിപണിയ്ക്ക് കരുത്തേകിയതെന്നും ധനകാര്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് 19 ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് കരകയറാൻ അയർലൻഡിലെ തൊഴിൽ വിപണിയ്ക്ക് അതിവേഗം കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെയും പ്രായമായവരുടെയും പങ്കാളിത്തം വർദ്ധിച്ചത് തൊഴിൽ രംഗത്തിന് കരുത്തേകി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതും വിപണിയുടെ ഉണർവ്വിന് കാരണമായി. അതേസമയം ശരാശരി ജോലി സമയത്തിലെ കുറവ് തൊഴിൽ ശക്തിയുടെ വികാസത്തെ പ്രതികൂലമായി ബാധിച്ചു. റിമോർട്ട് വർക്കിംഗ് ആയിരിക്കും ഇതിന് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബെൽഫാസ്റ്റ്: നഗരത്തിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ടാക്‌സി സർവ്വീസ് ആരംഭിക്കാൻ ദമ്പതികൾ. ബെൽഫാസ്റ്റ് സ്വദേശികളായ ജോർജ് വിയർ, ഭാര്യ ആൻമേരി എന്നിവരാണ് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തകയാണ് ഇരുവരുടെയും ലക്ഷ്യം. സ്ത്രീകൾക്ക് ഒട്ടും സുരക്ഷയില്ലാത്ത യൂറോപ്പിലെ മേഖലയാണ് വടക്കൻ അയർലൻഡ് എന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ 98 ശതമാനം പേരും ആക്രമണം നേരിടുന്നുണ്ട്. ഇതിന് പുറമേ നാലിൽ ഒരു പെൺകുട്ടി പൊതുയിടങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊരു മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പുതിയ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നത് എന്നാണ് ദമ്പതികൾ പറയുന്നത്. ഇവരുടെ ആശയത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീകൾക്കായി സ്ത്രീകൾ ഓടിക്കുന്ന ടാക്‌സി സർവ്വീസുകൾ ആയിരിക്കും ആരംഭിക്കുക. ഇത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് പുറമേ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക കൂടി ചെയ്യും.
ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായി ബന്ധപ്പെടാൻ കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 10,961 കുട്ടികളാണ് കാത്തിരിക്കുന്നത്. ജൂൺ അവസാനം വരെയുള്ള കണക്കുകളാണ് എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം 11,527 കുട്ടികൾ ആയിരുന്നു കാത്തിരുന്നത്. 10,961 കുട്ടികൾ ടീമുമായി ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നവരാണ്. 7,167 കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നുണ്ട്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കാണാതായ 41 കാരനായുള്ള തിരച്ചിൽ തുടർന്ന് പോലീസ്. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെസ്റ്റ് ബെൽഫാസ്റ്റ് സ്വദേശി ഡാമിയെൻ പവറിനെയാണ് കാണാതെ ആയത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് വീട്ടുകാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഡാമിയെനെ കാണാതെ ആയത്. റോസ്‌നറീൻ അവന്യൂവിൽ നിന്നായിരുന്നു അദ്ദേഹത്തെ കാണാതെ ആയത് എന്നാണ് കുടുംബം പറയുന്നത്. ആറടി ഉയരമാണ് അദ്ദേഹത്തിനുള്ളത്. കൈകളിൽ പച്ചകുത്തിയിട്ടുണ്ട്. കാണാതാകുമ്പോൾ തലയിൽ ബേസ് ബോൾ ക്യാപ്പ് ധരിച്ചിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ തീപിടിത്തങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചത് 25 പേർ. ഭവന, തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും 55 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. വീടുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ കഴിഞ്ഞ വർഷം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കാട്ടുതീ, മാലിന്യ കേന്ദ്രങ്ങളിലുണ്ടായ അപകടങ്ങൾ എന്നിവയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ ഇലക്ട്രിക് വയറിലെ പ്രശ്‌നങ്ങൾ, ഉപകരണങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവ തീപിടുത്തങ്ങൾക്ക് കാരണം ആയി. ഇതിന് പുറമേ ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടായ അശ്രദ്ധയും തീപിടിത്തത്തിലേക്ക് നയിച്ച സംഭവങ്ങളാണ്. 25 പേരിൽ 21 പേരും 55 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
