ലോയിസ്: കൗണ്ടി ലോയിസിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 10 മുതലാണ് കുട്ടിയെ കാണാതായത്. നാളുകൾ നീണ്ട അന്വേഷണവും ഫലം കാണാത്തതിനെ തുടർന്ന് പൊതുജനസഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പോലീസ്.
പോർട്ടർലിംഗ്ടൺ സ്വദേശിയായ ആഷ്ഡൻ മിനോക്കിനെ ആണ് കാണാതായത്. 5 അടി 6 ഇഞ്ച് ഉയരമുള്ള ആഷ്ഡന് മെലിഞ്ഞ ശരീരമാണ് ഉള്ളത്. ബ്രൗൺ നിറത്തിലുളള മുടിയും നീല നിറത്തിലുളള കണ്ണുകളും ഉണ്ട്. കാണാതാകുമ്പോൾ കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത നിറത്തിലുള്ള ജാക്കറ്റും ഷൂസുകളുമാണ് ധരിച്ചിരുന്നത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോർട്ട്ലോയിസ് ഗാർഡ സ്റ്റേഷനിൽ (057) 867 4100 എന്ന നമ്പറിലോ അല്ലെങ്കിൽ, 1800 666 111 എന്ന നമ്പറിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനനുമായോ ബന്ധപ്പെടണം.

