മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമാണെന്ന് റിപ്പോർട്ട് . വടക്കൻ ഡബ്ലിനിലെ ഡൊണാബേറ്റിൽ നിന്നാണ് നാല് വർഷം മുൻപ് ഡാനിയേൽ അരൂബോസിന്റെ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം ഡാനിയേലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അതിനു പിന്നാലെയാണ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചത് .
“ഇതുവരെ നടത്തിയ അന്വേഷണങ്ങളെത്തുടർന്ന്, ഗാർഡയ്ക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡാനിയേലിന്റെ മരണത്തെക്കുറിച്ച് ആൻ ഗാർഡ സിയോച്ചാന ഒരു കൊലപാതക അന്വേഷണം ആരംഭിച്ചു,” പ്രസ്താവനയിൽ പറയുന്നു. ക്രിമിനൽ അന്വേഷണത്തിലെ എല്ലാ സംഭവവികാസങ്ങളും ഡാനിയേലിന്റെ കുടുംബത്തെ അറിയിക്കുന്നുമുണ്ട്.
സെപ്റ്റംബർ 17 നാണ് ഗാർഡായി ഡൊണാബേറ്റിലെ തുറസ്സായ സ്ഥലത്ത് കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെടുത്തത്. ഡാനിയൽ അരൂബോസിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തെ സഹായിക്കുന്ന ഏതെങ്കിലും വിവരങ്ങൾ ലഭിച്ചാൽ പങ്കിടമെന്ന് ആൻ ഗാർഡ സിയോച്ചാന പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

