ഡബ്ലിൻ : അടുത്ത വേനൽക്കാലത്തോടെ അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ നിലവിൽ വരുമെന്ന് പ്രതിരോധ മന്ത്രി ഹെലൻ മക്എൻറി .
‘ ഡബ്ലിനിൽ മുതിർന്ന യൂറോപ്യൻ യൂണിയൻ വ്യക്തികളുടെ യോഗം നടക്കുമ്പോഴേക്കും ഈ സാങ്കേതികവിദ്യ നിലവിൽ വരും . ഡ്രോണുകളെ “തിരിച്ചറിഞ്ഞ് നിർവീര്യമാക്കുന്ന “ സാങ്കേതിക വിദ്യയ്ക്കായി അയർലൻഡ് കാത്തിരിക്കുകയാണ്.
അടുത്ത വർഷം ജൂലൈ 1 മുതൽ യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അയർലൻഡ് വഹിക്കും. അതിൽ അയർലൻഡിൽ യൂറോപ്യൻ യൂണിയൻ മന്ത്രിമാരുടെ അനൗപചാരിക യോഗവും ഉൾപ്പെടും.‘ – ഹെലൻ മക്എൻറി പറഞ്ഞു.
Discussion about this post

