തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ കത്തി നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ് സംഭവം.
വ്യാഴാഴ്ച പുലർച്ചെ 4.45 ഓടെയാണ് സംഭവം . സെന്റ് ആൻസ് റോഡ് സൗത്തിലെ മറ്റൊരു കാറിന് തീപിടിച്ചു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് കരുതപ്പെടുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

