ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഡെയ്ലി എക്സ്പെന്‍സ് അലവന്‍സ് (ഡിഇഎ) കൈപ്പറ്റുന്ന അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണം 7,000 ആയിട്ടാണ് വര്‍ദ്ധിച്ചത്. വരും വര്‍ഷങ്ങളില്‍ ഇതില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം.
സിഎസ്ഒ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അയര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരുടെ വര്‍ദ്ധനവിനൊപ്പം ഡിഇഎ വാങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്. പുരുഷന്മാരാണ് ഈ ആനുകൂല്യം കൈപ്പറ്റുന്നവരില്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 18,500 ലധികം പേര് അന്താരാഷ്ട്ര സംരക്ഷണം തേടി. എന്നാല്‍ ഈ വര്‍ഷം 40 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

