ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷനെ പിന്തുണച്ചുകൊണ്ടുള്ള പ്ലാക്കാർഡുകൾ കയ്യിൽ കരുതുകയോ വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോർതേൺ അയർലൻഡ് പോലീസ്. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. പലസ്തീൻ അനുകൂല റാലികളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. അടുത്തിടെ പലസ്തീൻ ആക്ഷൻ ടീ ഷർട്ട് ധരിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആന്റണി മക്നല്ലിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. വാരാന്ത്യങ്ങളിൽ നടക്കുന്ന റാലിയുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും ഭാഗമാകുന്നവർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ചതിന്റെ പേരിൽ 74 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെൽഫാസ്റ്റിൽവച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.

