ഡബ്ലിൻ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ വിപുലമായ ആഘോഷപരിപാടികൾ സഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മെറിയോൻ സ്ക്വയറിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കുകൊണ്ടത്. ഇന്ത്യക്കാർക്ക് നേരായ വംശീയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ നടത്താനിരുന്ന ആഘോഷപരിപാടികൾ റദ്ദാക്കിയിരുന്നു.
79ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നിരവധി സംഗീത പരിപാടികളും നൃത്തപരിപാടികളും നടന്നു. ഇന്ത്യയുടെ തനത് രുചികൾ ഐറിഷ് ജനതയിലേക്ക് പകർന്ന് നൽകുന്നതിനായി ഫുഡ് സ്റ്റാളുകളും തയ്യാറാക്കിയിരുന്നു. നിരവധി സാംസ്കാരിക പരിപാടികൾക്കും മെറിയോൻ സ്ക്വയർ വേദിയായി. അയർലൻഡിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റിയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
Discussion about this post

