ലൗത്ത്: കൗണ്ടി ലൗത്തിൽ 17 കാരനെ കാണ്മാനില്ല. 17 വയസ്സുള്ള യാഞ്ചൻ സോങ്ങിനെയാണ് കാണാതായത്. കൗമാരക്കാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ വെളളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ടെർമോൺഫെക്കിനിൽ നിന്നാണ് കുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പറയുന്നു. കാണാതായ കൗമാരക്കാരന് ഏകദേശം 5 അടി 9 ഇഞ്ച് ഉയരവും ഇടത്തരം ശരീരവും കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ട്. യാഞ്ചനെ അവസാനമായി കാണുമ്പോൾ പച്ച ജാക്കറ്റും വെള്ള ടീ-ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്.
യാഞ്ചനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (041) 987 4200 എന്ന നമ്പറിൽ ഡ്രോഗെഡ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

