ഡബ്ലിൻ: അയർലൻഡിൽ വനിതാ കമോഗി, ഫുട്ബോൾ താരങ്ങളിൽ മൂത്രം പോകുന്ന അവസ്ഥ കാണപ്പെടുന്നതായി പഠനം. ഇതേ തുടർന്ന് താരങ്ങൾ പരിശീലന വേളയിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.
വനിതാ താരങ്ങളിൽ മൂന്നിലൊരുഭാഗം പേരും തനിയെ മൂത്രം പോകുന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത് സാമൂഹിക കാരണങ്ങളെത്തുറന്ന് ഇവർക്ക് പുറത്ത് പറയാൻ സാധിക്കുന്നില്ല. ഈ അവസ്ഥ പരിശീലന വേളയിലും മത്സരങ്ങൾക്കിടയിലും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കായിക താരങ്ങൾക്ക് ഉണ്ടാകുന്നുണ്ട്.
37 ശതമാനം പേർക്ക് തനിയെ മൂത്രം പോകുന്ന അവസ്ഥയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിന് പുറമേ അടിയ്ക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ 47 ശതമാനം പേർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 43 ശതമാനം പേർ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്നു.

