ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികൻ മരിക്കുകയും സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വിട്ടയച്ച് പോലീസ്. ഇന്ന് രാവിലെയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യലും നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കാർ ഡ്രൈവറെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
50 കാരനാണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. വെളളിയാഴ്ച രാത്രിയോടെയായിരുന്നു ബാലിക്ലേയറിലെ ബാലിസ്റ്റോണിൽ അപകടം ഉണ്ടായത്. കാൽനട യാത്രികരുടെ മേൽ കാർ ഇടിയ്ക്കുകയായിരുന്നു. അതേസമയം സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

