ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മോട്ടോർവേ 2 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പാത അടച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. വിവരം അറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റോയൽ വിക്ടോറിയ ഹോസ്പിറ്റലിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല.
സംഭവത്തിന് പിന്നാലെ രക്ഷാ പ്രവർത്തനങ്ങൾക്കായി റോഡ് അടച്ചു. രക്ഷാ പ്രവർത്തനത്തിന് ശേഷം ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് റോഡ് തുറന്നത്.
Discussion about this post

