ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. 22 കാരനായ യുവാവാണ് ആക്രമണം നേരിട്ടതായുള്ള വിവരം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. സംഭവം നിരവധി പേർ കണ്ടെങ്കിലും തനിക്ക് വേണ്ടി ആരും പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു.
അയർലൻഡിലെ ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ബസ് കാത്ത് നിൽക്കുന്നതിനിടെ ഒരു സംഘം ഐറിഷ് കൗമാരന്മാർ വംശീയമായും ശാരീരികമായും ആക്രമിക്കുകയായിരുന്നു. രണ്ട് ഐറിഷ് പൗരന്മാരും ബ്രൗൺ നിറമുള്ള ഒരാളും ബസ് സ്റ്റോപ്പിൽ സംഭവ സമയം ഉണ്ടായിരുന്നു. എന്നാൽ ആരും സഹായിച്ചില്ലെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
Discussion about this post

