Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത രാവൊരുക്കാൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നു. Vineeth Sreenivasan & Friends LIVE IN CONCERT അടുത്തമാസം 20 ന് നടക്കും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററാണ് സംഗീത നിശയ്ക്ക് വേദിയാകുന്നത്. സംഗീത പരിപാടിയിൽ പങ്കെടുക്കന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് അയർലൻഡിനെ സംഗീത ലഹരിയിലാഴ്ത്താൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നത്. അയർലൻഡിലെ മലയാളി സമൂഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവും നെഞ്ചിലേറ്റിയ തനിക്ക് ഈ അവസരം സന്തോഷം നൽകുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ഓറ ഇവന്റ്‌സ്( AURA EVENTS) ആണ് പരിപാടി ഒരുക്കുന്നത്. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ https://www.ukeventlife.co.uk/ireland എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യക്കാരന്റെ ടാക്‌സിയ്ക്ക് നേരെ ഐറിഷ് യുവാവിന്റെ ആക്രമണം. ടാക്‌സിയുടെ സൈഡ് മിറർ അകാരണമായി തല്ലിപ്പൊട്ടിച്ചു. മീത്ത് സ്ട്രീറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് ടാക്‌സി പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്നു ഇന്ത്യക്കാരൻ. ഇതിനിടെ നടന്ന് പോകുകയായിരുന്ന ഐറിഷ് പൗരൻ ഗ്ലാസ് തകർക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു ഐറിഷ് പൗരൻ ഇടപെട്ടു. ഇതോടെ മിറർ പൊട്ടിച്ച യുവാവ് മാപ്പ് പറയുകയായിരുന്നു. നശിപ്പിച്ച സാധനത്തിന് പണം നൽകാമെന്ന് യുവാവ് സമ്മതിക്കുന്ന ഘട്ടം എത്തിയപ്പോൾ അതുവഴി വന്ന മറ്റൊരു ഐഷിറ് പൗരൻ ഇത് തടഞ്ഞു. ഇതിന് ശേഷം യുവാവിനെ അവിടെ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം മലയാളി യുവാവ് ഫോണിൽ പകർത്തിയിട്ടുണ്ട്. അതേസമയം അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ വെറുപ്പ് വർദ്ധിക്കുന്നുവെന്നാണ് തുടർച്ചയായ സംഭവങ്ങൾ നൽകുന്ന സൂചന.

Read More

ക്ലെയർ: അയർലൻഡിൽ മലയാളിയായ 9 കാരന് നേരെ ആക്രമണം. 15 വയസ്സുള്ള കൗമാരക്കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി സ്വദേശിയുടെ മകനാണ്പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. താമസസ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു മലയാളി ബാലൻ. ഇതിനിടെ 15 കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിൽ എത്തി പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രമസമാധാന പ്രശ്‌നം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മിൽടൗൺ മാൽബേയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 വയസ്സുള്ള രണ്ട് യുവാക്കളും 30 ഉം 40 ഉം വയസ്സ് പ്രായമുള്ള പുരുഷന്മാർക്കുമാണ് പരിക്കേറ്റത്. ഇവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

Read More

ഡബ്ലിൻ: ഡബ്ലിൻ ബ്‌ളാക്ക് റോക്കിൽ വി.യൗസേപ്പിതാവിന്റെ മൂന്ന് ദിവസം നീണ്ട തിരുനാൾ ആഘോഷിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ആഘോഷപരിപാടിയ്ക്ക് ഇന്നലെ വൈകീട്ടോടെയാണ് സമാപനം ആയത്. തിരുനാൾ കുർബാനയ്ക്ക് ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ മുഖ്യ കാർമികത്വം വഹിച്ചു. ഞായറാഴ്ച തിരുനാൾ കുർബാനയും പ്രദക്ഷിണവും നടന്നു. ഫാ.ജിൻസ് വാളിപ്ലാക്കൽ വചനസന്ദേശം നൽകി. സീറോ മലബാർ സഭാ നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ,ഫാ.ബൈജൂ കണ്ണമ്പള്ളി, എന്നിവരുടെ ആഘോഷപരിപാടകളുടെ ഭാഗമായി. ഇവർ വിവിധ ദിവസങ്ങളിൽ തിരുനാൾ കുർബാന അർപ്പിച്ചു. ജോസ് പള്ളിപ്പാട്ട്, അനു ബിനു, സന്തോഷ് ജോൺ , ഡെന്നീസ് സെബാസ്റ്റ്യൻ , ജോഷി ജോസഫ് , മെൽബിൻ , ജോസഫ് റാൾഫി, ബിനു ജോസഫ് ലൂക്ക് , സാൻജോ മുളവരിക്കൽ, ജോബിൻ കോഴിപ്പിള്ളി, സിനോ എന്നിവർ തിരുനാൾ ആഘാഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

കാർലോ: ന്യൂയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ സംസ്‌കാരം ബുധനാഴ്ച നടക്കും. പോസ്റ്റ്‌മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായതിന് പിന്നാലെയാണ് മാർത്തയുടെ സംസ്‌കാരം തീരുമാനിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു ലോംഗ് ഐലൻഡിലെ യാച്ച് ക്ലബ്ബിന്റെ ബോട്ടിൽ 33 കാരിയായ മാർത്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർലോയിലെ മൊണാക്കുറാഗ് സ്വദേശിനിയാണ് മാർത്ത. അതിനാൽ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി കാർലോയിൽ എത്തിക്കും. കാർലോയിലെ അസംപ്ഷൻ കത്തീഡ്രലിൽ സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടക്കും. ഇതിന് ശേഷം സെന്റ് മേരീസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ എറിഗൽ പർവ്വതത്തിൽ നിന്നും വീണ് പർവ്വതാരോഹകന് പരിക്ക്. പർവ്വതത്തിന് മുകളിൽ കുടുങ്ങിയ അദ്ദേഹത്തെ രക്ഷാ സംഘം എത്തി ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പർവ്വതത്തിന് 600 മീറ്റർ താഴെ ആയിട്ടായിരുന്നു സംഭവം. വീഴ്ചയിൽ പർവ്വതാരോഹകന്റെ കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് നടക്കാൻ ബുദ്ധിമുട്ട് നേരിട്ട അദ്ദേഹം ഉടനെ ഡൊണഗൽ മൗണ്ടൻ റെസ്‌ക്യു അംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ദൗത്യസംഘം സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന് മൂന്ന് മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിൽ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. പ്രാഥമിക വൈദ്യസഹായം നൽകിയതിന് പിന്നാലെയായിരുന്നു പർവ്വതാരോഹകനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More

ഡബ്ലിൻ: ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ ഭീതിയും ആശങ്കയും ഉളവാക്കുന്നതായി അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര. ഡബ്ലിനിലെ മെറിയോൺ സ്‌ക്വയറിൽ സംഘടിപ്പിച്ച ഇന്ത്യ ഡേ ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ രാഷ്ട്രീയ നേതൃത്വവും പോലീസും മികച്ച പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ അയർലൻഡ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം സമൂഹത്തിനിടയിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ഈ ഭീതി അകറ്റി അവർക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ് താൻ. ഇതിനായി രാഷ്ട്രീയ നേതൃത്വവും പോലീസിനും പിന്തുണ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർദ്ധന. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബലാത്സംഗ കേസുകളിൽ ഉൾപ്പെടെ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബലാത്സംഗ കേസുകളിൽ ഈ വർഷം ഇതുവരെ 4 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ, മറ്റ് ലൈംഗികാതിക്രമങ്ങൾ 7 ശതമാനം വർദ്ധിച്ചു. രാജ്യത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പോലീസ് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അതേസമയം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. 2024 മായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം സംഭവങ്ങളിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ജൂൺ മാസം 30 വരെ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 37,000 അറസ്റ്റുകൾ രേഖപ്പെടുത്തി. 67,000 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം സമൻസുകൾ പുറപ്പെടുവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ഡബ്ലിൻ: അയർലർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന വംശീയ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി തെന്നിന്ത്യൻ നടൻ സ്വരൂപ്. ഭൂമിയിലെ സ്വർഗമാണ് അയർലൻഡ് എന്നും വാർത്തകൾ കേട്ടപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മലയാള മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സ്വരൂപ്. കഴിഞ്ഞ 20 വർഷത്തിലേറെയായി അദ്ദേഹം കുടുംബവുമൊത്ത് അയർലൻഡിലാണ് താമസിക്കുന്നത്. ഇന്ത്യപോലെ തന്നെ ഞാനിഷ്ടപ്പെടുന്ന രാജ്യമാണ് അയർലൻഡ്. എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും മനസമാധാനത്തിനും കാരണമായത് അയർലൻഡ് ആണ്. ഞങ്ങൾ ഇവിടെ വരുമ്പോൾ ഇന്ത്യക്കാർ ചുരുക്കം ആയിരുന്നു. ഐറിഷ് ജനത ഒരിക്കലും ഞങ്ങളെ മാറ്റി നിർത്തിയിട്ടില്ല. മറിച്ച് ചേർത്തുപിടിച്ചിട്ടേയുള്ളൂ. മാന്യതയോടെ പെരുമാറുന്ന വിഭാഗമാണ് ഐറിഷ് ജനത. ഒരിക്കൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ ചേർത്ത് നിർത്തിയത് ഐറിഷ് യുവാവായ ജെറി ആയിരുന്നു. വംശീയ ആക്രമണം എന്ന വാർത്ത കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More