സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മരിച്ച മലയാളി യുവാവ് അനീഷ് ടി.പിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ മലയാളി സമൂഹം. അനീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് നാല് മണിവരെ സ്ലൈഗോയിലെ നസറത്ത് ഹൗസ് ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. കഴിഞ്ഞ ദിവസം ആയിരുന്നു ഗീവാഘിലെ വീട്ടിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
നാട്ടിലാണ് അനീഷിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ഇതിനായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ക്ലൂനമഹോൺ ലേണിംഗ് ഡിസെബിലിറ്റി സർവ്വീസസിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് അനീഷ്. കഴിഞ്ഞ ഏതാനും നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു അനീഷ് എന്നാണ് വിവരം.
Discussion about this post

