ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ വിപണി ശക്തമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യത്തെ തൊഴിൽ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതുമാണ് തൊഴിൽ വിപണിയ്ക്ക് കരുത്തേകിയതെന്നും ധനകാര്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് 19 ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് കരകയറാൻ അയർലൻഡിലെ തൊഴിൽ വിപണിയ്ക്ക് അതിവേഗം കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെയും പ്രായമായവരുടെയും പങ്കാളിത്തം വർദ്ധിച്ചത് തൊഴിൽ രംഗത്തിന് കരുത്തേകി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതും വിപണിയുടെ ഉണർവ്വിന് കാരണമായി.
അതേസമയം ശരാശരി ജോലി സമയത്തിലെ കുറവ് തൊഴിൽ ശക്തിയുടെ വികാസത്തെ പ്രതികൂലമായി ബാധിച്ചു. റിമോർട്ട് വർക്കിംഗ് ആയിരിക്കും ഇതിന് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

