ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായി ബന്ധപ്പെടാൻ കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 10,961 കുട്ടികളാണ് കാത്തിരിക്കുന്നത്. ജൂൺ അവസാനം വരെയുള്ള കണക്കുകളാണ് എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്.
മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം 11,527 കുട്ടികൾ ആയിരുന്നു കാത്തിരുന്നത്. 10,961 കുട്ടികൾ ടീമുമായി ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നവരാണ്. 7,167 കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നുണ്ട്.
Discussion about this post

