ബെൽഫാസ്റ്റ്: നഗരത്തിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ടാക്സി സർവ്വീസ് ആരംഭിക്കാൻ ദമ്പതികൾ. ബെൽഫാസ്റ്റ് സ്വദേശികളായ ജോർജ് വിയർ, ഭാര്യ ആൻമേരി എന്നിവരാണ് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തകയാണ് ഇരുവരുടെയും ലക്ഷ്യം.
സ്ത്രീകൾക്ക് ഒട്ടും സുരക്ഷയില്ലാത്ത യൂറോപ്പിലെ മേഖലയാണ് വടക്കൻ അയർലൻഡ് എന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ 98 ശതമാനം പേരും ആക്രമണം നേരിടുന്നുണ്ട്. ഇതിന് പുറമേ നാലിൽ ഒരു പെൺകുട്ടി പൊതുയിടങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊരു മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പുതിയ ടാക്സി സർവ്വീസ് ആരംഭിക്കുന്നത് എന്നാണ് ദമ്പതികൾ പറയുന്നത്. ഇവരുടെ ആശയത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
സ്ത്രീകൾക്കായി സ്ത്രീകൾ ഓടിക്കുന്ന ടാക്സി സർവ്വീസുകൾ ആയിരിക്കും ആരംഭിക്കുക. ഇത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് പുറമേ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക കൂടി ചെയ്യും.

