ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കാണാതായ 41 കാരനായുള്ള തിരച്ചിൽ തുടർന്ന് പോലീസ്. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെസ്റ്റ് ബെൽഫാസ്റ്റ് സ്വദേശി ഡാമിയെൻ പവറിനെയാണ് കാണാതെ ആയത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് വീട്ടുകാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും വലിയ ആശങ്കയുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഡാമിയെനെ കാണാതെ ആയത്. റോസ്നറീൻ അവന്യൂവിൽ നിന്നായിരുന്നു അദ്ദേഹത്തെ കാണാതെ ആയത് എന്നാണ് കുടുംബം പറയുന്നത്. ആറടി ഉയരമാണ് അദ്ദേഹത്തിനുള്ളത്. കൈകളിൽ പച്ചകുത്തിയിട്ടുണ്ട്. കാണാതാകുമ്പോൾ തലയിൽ ബേസ് ബോൾ ക്യാപ്പ് ധരിച്ചിരുന്നു.
Discussion about this post

