- തിരഞ്ഞെടുപ്പ് പരാജയത്തിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
- ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് തെളിവുണ്ടോ ? ചോദ്യമുന്നയിച്ച് ഹൈക്കോടതി
- സ്കൂളിൽ ലിക്വർ പാർട്ടി : ആറ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ
- ഇ.ഡി കുറ്റപത്രം തള്ളി; നാഷണല് ഹെറാള്ഡ് കേസില് സോണിയയ്ക്കും രാഹുലിനും ആശ്വാസം
- മലപ്പുറത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- ബംഗാളിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേരുകൾ നീക്കം ചെയ്തു ; മരിച്ചു പോയ 24 ലക്ഷം പേരെ നീക്കം ചെയ്തു
- ബോണ്ടി ബീച്ചിൽ ഉണ്ടായ ആക്രമണം; നടുക്കം രേഖപ്പെടുത്തി മീഹോൾ മാർട്ടിൻ
- ബോണ്ടി ബീച്ചിലെ ഭീകരാക്രമണം; അയർലൻഡിലും ജാഗ്രത
Author: sreejithakvijayan
ഡബ്ലിൻ: മിഴി അയർലൻഡ് ഒരുക്കുന്ന ഓണാഘോഷപരിപാടികൾ അടുത്ത മാസം ആറിന് നടക്കും. മൂന്നാം ഓണ ദിനത്തിൽ സെന്റ് ബ്രിഗിഡ്‌സ് ജിഎഎ ക്ലബ്ബ് കാസിൽനോക്കിലാണ് പരിപാടി. മിഴിയോണമെന്ന പേരിലാണ് വിപുലമായ ഓണാഘോഷ പരിപാടികൾ മിഴി അയർലൻഡ് ഒരുക്കുന്നത്. നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓണക്കളികളും ആഘോഷങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് രുചി പകരാൻ ഓണസദ്യയും ഉണ്ടാകും. തിരുവാതിര, വടംവലി മത്സരങ്ങൾ എന്നിവയ്‌ക്കൊപ്പം തകർപ്പൻ ഡിജെയും ആഘോഷ ദിനത്തിൽ ഉണ്ടാകും. റാഫിൾ ടിക്കറ്റ് ഗെയിം ( RAFFLE TICKETS GAME) സമ്മാനമായി സാംസംഗ്, ഷവോമി ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകളും സ്വന്തമാക്കാം. മിഴിയോണത്തിൽ പങ്കുചേരാനുള്ള രജസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനായി LALU: 0894288675, ALEX: 0871237342, ANU: 0879792996, SUJAL: 0879081191 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള അതുല്യ പ്രതിഭകളുടെ സംഗമ വേദിയാകാൻ അയർലൻഡ്. സോഷ്യൽ സ്‌പേസ് അയർലൻഡ് ഇന്റർനാഷണൽ ഫെസ്റ്റ് ശനിയാഴ്ച (23) നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണിവരെ കാബിനറ്റ്‌ലി കിൽബോഗെറ്റ് പാർക്കിലാണ് ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള പരിപാടികൾ നടക്കുക. ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ചൈന, ഇന്തോനേഷ്യ, സ്‌പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് കലാകാരന്മാർ ഫെസ്റ്റിന്റെ ഭാഗമാകും. ഇവരുടെ അതിശയകരമായ പ്രകടനങ്ങൾക്കൊപ്പം കാർണിവൽ റൈഡുകളും ഗെയിമുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ https://www.eventbrite.ie/e/international-fest-2025-tickets-1317291346879?aff=oddtdtcreator എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാം. പ്രവേശനം തികച്ചും സൗജന്യമാണ്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വൻ തീപിടിത്തം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ല. ജോർജ്‌സ് ഡോക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ദീർഘനേരത്തെ കഠിനപരിശ്രമത്തിന് ശേഷം ഡബ്ലിൻ ഫയർ ബ്രിഗേഡ് അംഗങ്ങൾ തീ അണച്ചു. പാലത്തിന് അടിയിൽ നിന്നാണ് തീ പടർന്നത്. നിമിഷങ്ങൾക്കുളളിൽ തീ മറ്റ് ഭാഗങ്ങലിലേക്ക് ആളിപ്പടരുകയായിരുന്നു. ഗ്യാസ് ലീക്കാണ് തീപിടിത്തത്തിന് കാരണം എന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. റിവർ ലിഫിയിൽ നിന്നും വെള്ളം എടുത്തായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. സംഭവത്തിന് പിന്നാലെ സമീപ മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ലുവാസ് സർവ്വീസുകളും തടസ്സപ്പെട്ടു. സംഭവത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികളും, സിസിടിവി, ഡാഷ് ക്യാം ഫൂട്ടേജുകൾ കൈവശം ഉള്ളവരും എത്രയും വേഗം ലഭ്യമാക്കണമെന്ന് ഗാർഡ ഓംബുഡ്‌സ്മാൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ചികിത്സയിലിരിക്കെ 51 കാരൻ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സിറ്റി സെന്ററിലെ ഒ കോണൽ സ്ട്രീറ്റിൽവച്ച് ഗാർഡയും 51 കാരനും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 51 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിമിനൽ കേസ് എന്ന നിലയിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർക്ക് 0818 600 800 എന്ന നമ്പറിലോ, info@fiosru.ie എന്ന ഇമെയിൽ വഴിയോ ഓംബുഡ്‌സ്മാനെ ബന്ധപ്പെടാം.
ഡബ്ലിൻ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റ്. ഐഒസി ദേശീയ അദ്ധ്യക്ഷൻ ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി ആഘോഷപരിപാടിയക്ക് തുടക്കം കുറിച്ചു. ഡൺവാനിൽ നിന്നുള്ള നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്. കേരള ചാപ്റ്റർ അദ്ധ്യക്ഷൻ സാൻജോ മുളവരിക്കൽ യോഗത്തിൽ അധ്യക്ഷനായി. വിനു കളത്തിലായിരുന്നു പരിപാടിയുടെ കോർഡിനേറ്റർ. ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൽ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു.
ഡബ്ലിൻ: രാജ്യത്തെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണയ്ക്കായി കൈകോർത്ത് അയർലൻഡിലെ മലയാളി അസോസിയേഷനുകൾ. രാജ്യത്തെ പ്രധാനപ്പെട്ട മുഴുവൻ മലയാളി അസോസിയേഷനുകളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടുള്ള കേരള കണക്റ്റ്സ് നിലവിൽ വന്നു. സമകാലീന സംഭവങ്ങൾ ചർച്ച ചെയ്യുകയും അതിന് പരിഹാരം കാണുകയുമാണ് കേരള കണക്റ്റ്സ് ലക്ഷ്യമിടുന്നത്. 38 ഓളം സംഘടനകളാണ് നിലവിൽ കേരള കണക്റ്റ്സിന്റെ ഭാഗമായിരിക്കുന്നത്. കേരള കണക്റ്റിസിന്റെ ആദ്യ യോഗം തിങ്കളാഴ്ച (18.08.2025) ചേർന്നു. 16 പേരാണ് യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചത്. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ അയർലൻഡിൽ ഓണാഘോഷം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ക്യാൻസൽ ചെയ്ത പരിപാടികൾ ഈ ഗ്രൂപ്പിൽ അറിയിച്ചാൽ മറ്റ് ഗ്രൂപ്പുകളിലേക്ക് അത് അറിയിക്കുന്നതായിരിക്കും. കൂടാതെ ആഘോഷപരിപാടികൾ വിപുലമാക്കാതെ ചെറിയ രീതിയിൽ നടത്തുന്ന കാര്യവും ഗ്രൂപ്പിൽ അറിയിക്കാം. അയർലൻഡിൽ മലയാളികൾക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളോ, അക്രമ സംഭവങ്ങളോ നൂറ് ശതമാനം ശരിയായ കാര്യം മാത്രം ഈ ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കേരള കണക്റ്റിന്റെ വിപുലമായ ഒരു മീറ്റിംഗ്…
ഡബ്ലിൻ: അയർലൻഡിനെ സമ്പന്ന രാജ്യമായി കണക്കാക്കാതെ ദി എക്കണോമിസ്റ്റ് മാഗസിൻ. സമ്പന്ന രാജ്യങ്ങളുടെ വാർഷിക റാങ്കിംഗിൽ അയർലൻഡിനെ ഉൾപ്പെടുത്തിയില്ല. ദി എക്കണോമിസ്റ്റിന്റെ റാങ്കിംഗിൽ സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, നോർവേ എന്നീ രാജ്യങ്ങളാണ് മുൻപന്തിയിലുള്ളത്. ജിഡിപി കണക്കുകൾ നികുതി ആർബിട്രേജ് മൂലം മലിനമാക്കപ്പെട്ടിരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 178 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡിനെ ഉൾപ്പെടുത്താതിരുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ നികുതി ആസൂത്രണമാണ് ജിഡിപി കണക്കുകൾ വികലമാകാൻ കാരണം എന്ന് ദി എക്കണോമിസ്റ്റ് വ്യക്തമാക്കുന്നു. വിപണി വിനിമയ നിരക്കിലുള്ള ജിഡിപി, പ്രാദേശിക ചിലവുകൾക്ക് അനുസരിച്ച് ക്രമീകരിച്ച വരുമാനം, ജോലി ചെയ്ത മണിക്കൂറുകൾ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാഗസിൻ സമ്പന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലൻഡിന്റെ ശരാശരി വരുമാനം കഴിഞ്ഞ വർഷം 1,00,000 ഡോളർ കവിഞ്ഞു. 90,700 ഡോളറാണ് സിംഗപ്പൂരിന്റെ ശരാശരി വരുമാനം. 86,800 ഡോളർ ശരാശരി വരുമാനവുമായി നോർവേ ആണ് മൂന്നാം സ്ഥാനത്തുള്ളത്.
ഡബ്ലിൻ: തെക്കൻ ഡബ്ലിനിൽ പാറക്കെട്ടിന് മുകളിൽ നിന്നും വീണ് സ്ത്രീയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷാങ്നാഗ് പാറക്കെട്ടിൽ നിന്ന് വീണാണ് ഇവർക്ക് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 40 അടി താഴ്ചയിലേക്കാണ് സ്ത്രീ വീണത് എന്നാണ് ഡൺ ലാഘോവെയർ കോസ്റ്റ് ഗാർഡ് പറയുന്നത്. രാത്രി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടനെ തന്നെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഡൺ ലാഘോവെയർ തീരത്ത് ജെറ്റ് സ്‌കീ മറിഞ്ഞ് രണ്ട് പേർ അപകടത്തിൽപ്പെട്ടു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരെയും ഡൺ ലാഘോവെയർ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് സ്ത്രീ അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ് ഗാർഡിന് ലഭിച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രമുഖ എൻജിനീയറിംഗ് കൺസൾട്ടൻസിയായ ഈജിസ്. നിരവധി പുതിയ കരാറുകൾ നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം. 100 പുതിയ അവസരങ്ങളാകും സൃഷ്ടിക്കുക. അടുത്ത 12 മാസത്തിനുള്ളിൽ പുതിയ തസ്തികകൾ നികത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. എൻജിനീയറിംഗിലായിരിക്കും ഇതിൽ കൂടുതൽ അവസവരും ഉണ്ടാകുകയെന്ന സൂചനയും ഈജിസ് നൽകിയിട്ടുണ്ട്. ഡണ്ട്രമിലുള്ള ക്ലാസ്സൺ ഹൗസിൽ കമ്പനിയുടെ നവീകരിച്ച എഞ്ചിനീയറിംഗ് ആസ്ഥാനം അടുത്തിടെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. 1994 മുതൽ അയർലൻഡിൽ പ്രവർത്തിച്ചുവരികയാണ് ഈജിസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് 80 എൻജിനീയർമാരെയാണ് ഈജിസ് നിയമിച്ചത്. നിലവിൽ 630 ലധികം ഐറിഷ് ജീവനക്കാർ ഈജിസിനുണ്ട്.
ക്ലെയർ: ക്ലെയറിൽ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് പൊതുജന സഹായം തേടി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാമുൾപ്പെടെ പരിശോധിക്കണം. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം 7.10 നാണ് മിൽടൗൺ മാൽബേയിൽ സംഭവം ഉണ്ടായത്. പ്രശ്‌നത്തിൽ നാല് പുരുഷന്മാർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെയൊന്നും പരിക്കുകൾ സാരമുള്ളതല്ല. ഇവരിൽ നിന്നും പോലീസ് മൊഴിയെടുക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ (065) 684 8100 എന്ന നമ്പറിൽ എനിസ് ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
