ഡബ്ലിൻ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റ്. ഐഒസി ദേശീയ അദ്ധ്യക്ഷൻ ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി ആഘോഷപരിപാടിയക്ക് തുടക്കം കുറിച്ചു. ഡൺവാനിൽ നിന്നുള്ള നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്.
കേരള ചാപ്റ്റർ അദ്ധ്യക്ഷൻ സാൻജോ മുളവരിക്കൽ യോഗത്തിൽ അധ്യക്ഷനായി. വിനു കളത്തിലായിരുന്നു പരിപാടിയുടെ കോർഡിനേറ്റർ. ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൽ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Discussion about this post

