ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രമുഖ എൻജിനീയറിംഗ് കൺസൾട്ടൻസിയായ ഈജിസ്. നിരവധി പുതിയ കരാറുകൾ നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം. 100 പുതിയ അവസരങ്ങളാകും സൃഷ്ടിക്കുക.
അടുത്ത 12 മാസത്തിനുള്ളിൽ പുതിയ തസ്തികകൾ നികത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. എൻജിനീയറിംഗിലായിരിക്കും ഇതിൽ കൂടുതൽ അവസവരും ഉണ്ടാകുകയെന്ന സൂചനയും ഈജിസ് നൽകിയിട്ടുണ്ട്. ഡണ്ട്രമിലുള്ള ക്ലാസ്സൺ ഹൗസിൽ കമ്പനിയുടെ നവീകരിച്ച എഞ്ചിനീയറിംഗ് ആസ്ഥാനം അടുത്തിടെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
1994 മുതൽ അയർലൻഡിൽ പ്രവർത്തിച്ചുവരികയാണ് ഈജിസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് 80 എൻജിനീയർമാരെയാണ് ഈജിസ് നിയമിച്ചത്. നിലവിൽ 630 ലധികം ഐറിഷ് ജീവനക്കാർ ഈജിസിനുണ്ട്.

