ഡബ്ലിൻ: പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള അതുല്യ പ്രതിഭകളുടെ സംഗമ വേദിയാകാൻ അയർലൻഡ്. സോഷ്യൽ സ്പേസ് അയർലൻഡ് ഇന്റർനാഷണൽ ഫെസ്റ്റ് ശനിയാഴ്ച (23) നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണിവരെ കാബിനറ്റ്ലി കിൽബോഗെറ്റ് പാർക്കിലാണ് ഫെസ്റ്റിന്റെ ഭാഗമായിട്ടുള്ള പരിപാടികൾ നടക്കുക.
ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ചൈന, ഇന്തോനേഷ്യ, സ്പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് കലാകാരന്മാർ ഫെസ്റ്റിന്റെ ഭാഗമാകും. ഇവരുടെ അതിശയകരമായ പ്രകടനങ്ങൾക്കൊപ്പം കാർണിവൽ റൈഡുകളും ഗെയിമുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ https://www.eventbrite.ie/e/international-fest-2025-tickets-1317291346879?aff=oddtdtcreator എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാം. പ്രവേശനം തികച്ചും സൗജന്യമാണ്.

