ക്ലെയർ: ക്ലെയറിൽ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് പൊതുജന സഹായം തേടി. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാമുൾപ്പെടെ പരിശോധിക്കണം. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം 7.10 നാണ് മിൽടൗൺ മാൽബേയിൽ സംഭവം ഉണ്ടായത്. പ്രശ്നത്തിൽ നാല് പുരുഷന്മാർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെയൊന്നും പരിക്കുകൾ സാരമുള്ളതല്ല. ഇവരിൽ നിന്നും പോലീസ് മൊഴിയെടുക്കും.
സംഭവത്തിന്റെ ദൃക്സാക്ഷികൾ (065) 684 8100 എന്ന നമ്പറിൽ എനിസ് ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം.

