ഡബ്ലിൻ: മിഴി അയർലൻഡ് ഒരുക്കുന്ന ഓണാഘോഷപരിപാടികൾ അടുത്ത മാസം ആറിന് നടക്കും. മൂന്നാം ഓണ ദിനത്തിൽ സെന്റ് ബ്രിഗിഡ്സ് ജിഎഎ ക്ലബ്ബ് കാസിൽനോക്കിലാണ് പരിപാടി. മിഴിയോണമെന്ന പേരിലാണ് വിപുലമായ ഓണാഘോഷ പരിപാടികൾ മിഴി അയർലൻഡ് ഒരുക്കുന്നത്.
നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓണക്കളികളും ആഘോഷങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് രുചി പകരാൻ ഓണസദ്യയും ഉണ്ടാകും. തിരുവാതിര, വടംവലി മത്സരങ്ങൾ എന്നിവയ്ക്കൊപ്പം തകർപ്പൻ ഡിജെയും ആഘോഷ ദിനത്തിൽ ഉണ്ടാകും.
റാഫിൾ ടിക്കറ്റ് ഗെയിം ( RAFFLE TICKETS GAME) സമ്മാനമായി സാംസംഗ്, ഷവോമി ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും സ്വന്തമാക്കാം. മിഴിയോണത്തിൽ പങ്കുചേരാനുള്ള രജസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനായി LALU: 0894288675, ALEX: 0871237342, ANU: 0879792996, SUJAL: 0879081191 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

