ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വൻ തീപിടിത്തം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ല. ജോർജ്സ് ഡോക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ദീർഘനേരത്തെ കഠിനപരിശ്രമത്തിന് ശേഷം ഡബ്ലിൻ ഫയർ ബ്രിഗേഡ് അംഗങ്ങൾ തീ അണച്ചു.
പാലത്തിന് അടിയിൽ നിന്നാണ് തീ പടർന്നത്. നിമിഷങ്ങൾക്കുളളിൽ തീ മറ്റ് ഭാഗങ്ങലിലേക്ക് ആളിപ്പടരുകയായിരുന്നു. ഗ്യാസ് ലീക്കാണ് തീപിടിത്തത്തിന് കാരണം എന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. റിവർ ലിഫിയിൽ നിന്നും വെള്ളം എടുത്തായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.
സംഭവത്തിന് പിന്നാലെ സമീപ മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ലുവാസ് സർവ്വീസുകളും തടസ്സപ്പെട്ടു. സംഭവത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
Discussion about this post

