ഡബ്ലിൻ: ഡബ്ലിനിലെ റാത്ത്കൂളിൽ വാഹനാപകടം. നിരവധി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ വൈകീട്ട് 6.40 ഓടെ എൻ7 ൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ റോഡ് അടച്ചു.
വെസ്റ്റ്ബൗണ്ട് സൈഡിൽ ആയിരുന്നു സംഭവം. കൂട്ടിയിടിയിൽ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനിടെ ഒരു ട്രക്ക് റോഡിൽ മറിയുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസും അടിയന്തിര സേവനങ്ങളും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ ജംഗ്ഷൻ4 വഴി ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടങ്ങളിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
Discussion about this post

