ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിനെ കുത്തിക്കൊന്ന പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഗാർഡ . 32 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂർത്ത ആയുധം കൈവശം സൂക്ഷിച്ചതിനും കൊലക്കുറ്റത്തിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഗാർഡ പുറത്തുവിട്ടിട്ടില്ല. ഇയാളെ വിശദമായി ഗാർഡ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഷേയ്ൻ ലോവ്റി എന്ന യുവാവിനെ 32 കാരൻ കുത്തിക്കൊലപ്പെടുത്തിയത്. ട്വിൻബ്രൂക്ക് മേഖലയിൽ രാത്രി 8.15 ഓടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ലോവ്റി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Discussion about this post

