ഡബ്ലിൻ: അയർലൻഡിലെ ടൂറിസം മേഖല പ്രതിസന്ധി ഘട്ടത്തിലെന്ന് ഐറിഷ് ടൂറിസം ഇൻഡസ്ട്രി കോൺഫെഡറേഷൻ. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം. മികച്ച യാത്രാനുഭവം സഞ്ചാരികൾക്ക് നൽകുന്നതിൽ രാജ്യം ശ്രദ്ധപതിപ്പിക്കണമെന്നും ഐടിഐസി ആവശ്യപ്പെട്ടു.
അയർലൻഡിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇതും അമേരിക്കൻ വിനോദസഞ്ചാരികളെ അമിതമായി ആശ്രയിക്കുന്നതും രാജ്യത്തിന് ദോഷമുണ്ടാക്കുന്നു. ഉയർന്ന ചിലവ്, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ എന്നിവ ടൂറിസം മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കും. അതുകൊണ്ട് തന്നെ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഐടിഐസി വ്യക്തമാക്കുന്നു.
Discussion about this post

