ഡബ്ലിൻ:അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വംശീയത, ക്രിമിനൽ ചിന്താഗതി, ദുർബലരായ ആളുകളെ ലക്ഷ്യമിടൽ എന്നിവയാണ് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രണത്തിന്റെ കാരണങ്ങൾ. ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്നുവെന്നത് ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ടെമ്പിൾമോറിലെ ഗാർഡ കോളേജിൽ 150-ലധികം പുതിയ ഗാർഡകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാർക്കെതിരെ ഇതുവരെ ഉണ്ടായ അക്രമ സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് താൻ മേൽനോട്ടം വഹിക്കുന്നുണ്ട്. വംശീയത, ആക്രമണ മനോഭാവം, ദുർബലരായ ആളുകളെ ലക്ഷ്യമിടൽ എന്നിവയാണ് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെ കാരണം. ഇത്തരം ആക്രമണങ്ങളിൽ കൗമാരക്കാർ ഉൾപ്പെടുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ഡ്രൂ ഹാരിസ് കൂട്ടിച്ചേർത്തു.

