ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്ളാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസം ആയിരുന്നു ബെൽഫാസ്റ്റിലെ സ്റ്റുവർട്ട്സ്ടൗൺ റോഡിലെ ഫ്ളാറ്റിൽ തീപിടിത്തം ഉണ്ടായത്. സംഭവ സമയം തീ ഉയർന്ന ഫ്ളാറ്റിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ കെട്ടിടത്തിൽ പോലീസും ഫോറൻസിക് ടീമും വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ആക്രമണമാണെന്ന് വ്യക്തമായത്.
Discussion about this post

