ക്ലെയർ: കൗണ്ടി ക്ലെയറിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും കാറുകൾ മോഷണം പോയി. ദരാഗിലെ വാണിജ്യസ്ഥാപനത്തിൽ ആയിരുന്നു സംഭവം. ആറ് കാറുകളാണ് ഇവിടെ നിന്നും മോഷണം പോയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനം കണ്ടെടുത്തിട്ടുണ്ട്. ഓഡി എസ് സലൂൺ, നേവി മേഴ്സിഡസ് സിഎൽഎ180, കറുത്ത നിറമുള്ള ഫോക്സ്വാഗൺ ഗോൾഫ്, വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫ്, വെള്ള നിറത്തിലുള്ള ടൊയോട്ട സിഎച്ച്ആർ എന്നിവയാണ് മോഷണം പോയ കാറുകൾ. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

