ഡബ്ലിൻ: ഗാസയിലെ പട്ടിണി മരണങ്ങളിൽ പ്രതികരണവുമായി അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. അടിയന്തിര മാറ്റമില്ലാതെ ഗാസയിലെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. പ്രശ്നപരിഹാരങ്ങൾക്കായി സെപ്തംബർവരെ കാത്തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കും അത്ഭുതപ്പെടാനില്ല. കാരണം ഈ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ കുറേക്കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അടിയന്തിരമായ ഒരു മാറ്റമില്ലാതെ ഗാസയിലെ സ്ഥിതിഗതികൾ മാറുകയില്ല. ഇതിനായി സെപ്തംബർവരെ കാത്തിരിക്കാനും കഴിയില്ല. യൂറോപ്യൻ യൂണിയനിലെ മുഴുവൻ അംഗങ്ങളും മറ്റ് രാജ്യങ്ങളും ശക്തമായ നടപടി സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

