ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവാക്കൾക്ക് നേരെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
20 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡബ്ലിൻ 1 ലെ സീൻ മക്ഡെർമോട്ട് സ്ട്രീറ്റ് അപ്പറിൽ വച്ചായിരുന്നു സംഭവം. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. പ്രതി ഗാർഡ കസ്റ്റഡിയിലാണ്. സംഭവത്തിൽ ഗാർഡ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Discussion about this post

