ഡെറി: ഡെറിയിലെ ബെനോൺ ബീച്ചിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. പരിസ്ഥിതിവകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചിലെ വെള്ളത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ചയാണ് ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
നോർതേൺ അയർലൻഡിലെ പ്രമുഖ ബീച്ചുകളിൽ ഒന്നാണ് ഡെറിയിലെ ബോനോൺ ബീച്ച്. അവധി ദിനങ്ങളിൽ ധാരാളം പേരാണ് സമയം ചിലവഴിക്കാൻ ഇവിടെ എത്താറുള്ളത്. വാരാന്ത്യ ബാങ്ക് അവധി ദിനം വരുന്നതിനാൽ അന്നേ ദിവസങ്ങളിൽ നിരവധി പേർ ബീച്ചിൽ ഒഴിവ് നേരം ചിലവഴിക്കാൻ എത്തും. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Discussion about this post

