ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ദേശീയ സ്ലോ ഡൗൺ ദിനം. ഇന്ന് രാവിലെ മുതൽ അർദ്ധരാത്രിവരെയാണ് പോലീസും റോഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് അമിതവേഗ നിയന്ത്രണ ദൗത്യം നടത്തുന്നത്. അമിതവേഗത ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് സ്ലോ ഡൗൺ ഡേയുടെ ലക്ഷ്യം. രാജ്യത്തെ സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബോധവത്കരണം.
അടുത്തിടെയായി അയർലൻഡിൽ റോപകടങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അമിതവേഗവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ അമിതവേഗത്തിന് 32,880 ലധികം ഫിക്സ്ഡ് ചാർജ് നോട്ടീസുകൾ കൈമാറി. ദിനം പ്രതി അമിതവേഗവുമായി ബന്ധപ്പെട്ടുള്ള ശരാശരി 335 നിയമലംഘനങ്ങൾ നടക്കുന്നുണ്ട്.

