ഡബ്ലിൻ: ഡബ്ലിനിലൂടനീളം ചൈൽഡ് ലീപ്പ് കാർഡുകൾക്ക് ഇന്ന് മുതൽ കുറഞ്ഞ നിരക്ക്. ഇന്ന് മുതൽ പുതിയ നിരക്ക് 18 വയസ്സിന് താഴെയുള്ളവർക്ക് പ്രയോജനപ്പെടുത്താം. ബാൽബ്രിഗൻ, സ്കെറീസ്, ഗ്രേസ്റ്റോൺസ്, കിൽകൂൾ, കിൽകോക്ക്, സാലിൻസ്/നാസ് തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് ഡബ്ലിൻ സിറ്റി സെന്ററിലേക്കും തിരിച്ചും ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കമ്യൂട്ടർസോൺ 2 ൽ ചൈൽഡ് കാർഡ് ഉടമകളായ കുട്ടികൾക്ക് ആഴ്ചയിൽ 16 യൂറോ ആയിരുന്നു നേരത്തെ യാത്രാ ചിലവ്. എന്നാൽ പുതിയ നിരക്ക് വന്നതോട് കൂടി ഇനി ഇത് 10.60 യൂറോ ആയിരിക്കും. 33 ശതമാനത്തിന്റെ ലാഭമാണ് കാർഡ് ഉടമകൾക്ക് ലഭിക്കുക.
ഡബ്ലിൻ സിറ്റി സോണിലെ (സോൺ 1) കുട്ടികൾക്ക് ലഭ്യമായ ശതമാനം കിഴിവുകൾക്ക് തുല്യമാണ് ഈ പുതിയ ചൈൽഡ് ഫെയർ കിഴിവ്.

