ഡബ്ലിൻ: യുസിഐ പാരാ സൈക്ലിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്തി അയർലൻഡ്. രാജ്യത്തിന്റെ സുവർണതാരങ്ങളായ കാറ്റി ജോർജ് ഡാൻലവി- ലിൻഡ കെല്ലി സഖ്യമാണ് കിരീടം നിലനിർത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് സഖ്യം കിരീടം സ്വന്തമാക്കുന്നത്.
ബെൽജിയത്തിലാണ് മത്സരങ്ങൾ. വുമൺസ് ബി ബോർഡ് റേസിൽ രണ്ടാമത് എത്തിയ പോളിഷ് ടീമിനെ 20 സെക്കന്റ് പിന്നിലാക്കിയാണ് അയർലൻഡ് താരങ്ങൾ നേട്ടം കൊയ്തത്. പ്രതികൂല കാലാവസ്ഥയും യന്ത്രത്തകരാറും മറികടന്ന് കൊണ്ടായിരുന്നു നേട്ടം എന്നത് ശ്രദ്ധേയമാണ്. നനഞ്ഞ റോഡും താരങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.
Discussion about this post

