ഡബ്ലിൻ: ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ നിന്നും ഐറിഷ് വനിതകളെ പിന്തിരിപ്പിക്കുന്നത് വിവിധ കാരണങ്ങൾ. ഐറിഷ് ഹാർട്ട് ഫൗണ്ടേഷന് വേണ്ടി ഐപിഎസ്ഒഎസ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. പരിശോധനയ്ക്കും പോഷകാഹാരത്തിനുമുള്ള വില, ജിം മെമ്പർഷിപ്പിന്റെ ചിലവ് എന്നിവയാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ലക്ഷണങ്ങൾ അറിയുന്നത് അയർലൻഡിലെ 51 ശതമാനം സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ്. സ്തനാർബുദം മൂലമുള്ള മരണത്തേക്കാൾ ആറ് മടങ്ങ് കൂടുതൽ സ്ത്രീകൾ ഹൃദ്രോഗമോ പക്ഷാഘാതമോ മൂലം മരിക്കുന്നുവെന്നാണ് കണക്കുകൾ. എന്നിട്ടും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള വേണ്ടത്ര അവബോധം സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

