ഡബ്ലിൻ: അയർലൻഡിൽ ഈ മാസം മുഴുവനും മഴ ലഭിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ശരാശരിയെക്കാൾ അധിക മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം വേനലിൽ നിന്നും ശരത്കാലത്തേയ്ക്ക് വഴിമാറുകയാണ് അയർലൻഡിലെ കാലാവസ്ഥ.
ഈ വാരം അതിശക്തമായ മഴയാണ് അയർലൻഡിനെ കാത്തിരിക്കുന്നത്. രാജ്യത്തിന് സമീപമായി വരും ദിവസങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്. ന്യൂനമർദ്ദം ഈർപ്പമുള്ളതും അസ്ഥിരവുമായ കാലാവസ്ഥയ്ക്ക് കാരണമാകും. ന്യൂനമർദ്ദം അയർലൻഡിന്റെ പടിഞ്ഞാറൻ മേഖലയെ ആണ് സാരമായി ബാധിക്കുക.
Discussion about this post

