ഡബ്ലിൻ: ഓണം ആഘോഷമാക്കി മയോ മലയാളി അസോസിയേഷൻ. സെപ്തംബർ 6 ന് നടന്ന പരിപാടി കലാ-കായിക മത്സരങ്ങൾ കൊണ്ട് അതിഗംഭീരമായി. ബോഹോള കമ്യൂണിറ്റി ഹാളിൽ ആയിരുന്നു ആഘോഷപരിപാടികൾ നടന്നത്. കാസ്സിൽബാർ കൗൺസിലർ ബാരി ബാരറ്റ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷപരിപാടിയിൽ പങ്കുകൊണ്ടു. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത തരത്തിലുള്ള കായിക മത്സരങ്ങൾ ഉണ്ടായിരുന്നു. ഇതിനൊപ്പം നൃത്തപരിപാടികളും അരങ്ങേറി. വടംവലി മത്സരം അസോസിയേഷന്റെ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്നു. തുടർച്ചയായി ഈ വർഷവും കിംഗ് കാസിൽബാറാണ് മത്സരത്തിൽ കിരീടം നേടിയത്.
Discussion about this post

