ന്യൂഡൽഹി : ശ്രീരാമദേവൻ ഹിന്ദുവല്ല മുസ്ലീമാണെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര . ബംഗാളിയിൽ നടത്തിയ പ്രസംഗത്തിൽ, ഹിന്ദു ശ്ലോകം ചൊല്ലിയാണ് മിത്ര പ്രസംഗം ആരംഭിച്ചത്. ഹിന്ദു മതത്തെക്കുറിച്ചുള്ള ബിജെപിയുടെ വ്യാഖ്യാനത്തെ വിമർശിച്ച ശേഷമായിരുന്നു രാമനെ കുറിച്ചുള്ള പരാമർശം.
“ഞാൻ അദ്ദേഹത്തോട് പറഞ്ഞു, രാമൻ ഒരു ഹിന്ദുവാണെന്ന് എനിക്ക് തെളിയിക്കൂ. രാമന്റെ കുടുംബപ്പേര് എന്താണെന്ന് പറയൂ, ശ്രീരാമൻ ഹിന്ദുവല്ല, മുസ്ലീമായിരുന്നു . ഞാൻ ഇത് പറയുന്നു, ഞാൻ മദൻ മിത്രയാണ്. നിങ്ങൾക്ക് ഇത് ഇന്ത്യയിലുടനീളം പ്രചരിപ്പിക്കാം. ബിജെപി എന്ത് ചെയ്യും? അവർ എന്നെ തോൽപ്പിക്കുമോ?” എന്നും മദൻ മിത്ര ചോദിച്ചിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ മിത്രയ്ക്കെതിരെ ബിജെപി രംഗത്തെത്തി . ‘പ്രഭു ശ്രീരാമൻ ഹിന്ദുവല്ല, മുസ്ലീമായിരുന്നു’ എന്ന ടിഎംസി എംഎൽഎ മദൻ മിത്രയുടെ അതിരുകടന്ന വാദം ഹിന്ദു വിശ്വാസത്തോടുള്ള മനഃപൂർവമായ അപമാനമാണ്. ഹിന്ദു വിശ്വാസത്തിനെതിരായ ആക്രമണങ്ങളിലേക്ക് ടിഎംസി അധഃപതിച്ചിരിക്കുന്നു.” ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

