ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസറ്റിൽ 5ജി മാസ്റ്റുകൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ സൃഷ്ടിച്ചത് വൻ സാമ്പത്തിക നഷ്ടം. 4 മില്യൺ യൂറോയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കോടതിയിൽ ആയിരുന്നു പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
5ജി മാസ്റ്റിന് തീയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ പോലീസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു പോലീസ് ആക്രമണങ്ങൾ സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വ്യക്തമാക്കിയത്. അതേസമയം കേസിലെ പ്രതിയായ 44 കാരനെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post

