ഡബ്ലിൻ ഗ്യാസ് വില കുറച്ച് ഇലക്ട്രിക് അയർലൻഡ്. വിലയിൽ 4 ശതമാനത്തിന്റെ കുറവ് വരുത്താനാണ് തീരുമാനം. പുതുക്കിയ വില നവംബർ മുതൽ നിലവിൽ വരും. ഇലക്ട്രിക് അയർലൻഡിന്റെ തീരുമാനം അയർലൻഡിലെ ഒന്നര ലക്ഷം ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. അതേസമയം 1.1 മില്യൺ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കിൽ മാറ്റമില്ല.
ഇലക്ട്രിക് അയർലൻഡിന്റെ തീരുമാനം പ്രതിവർഷം 57.56 യൂറോയുടെ ലാഭമായിരിക്കും നേടിക്കൊടുക്കുക. അതുകൊണ്ട് തന്നെ ഗ്യാസ് വില കുറച്ചുകൊണ്ടുള്ള തീരുമാനത്തെ ഉപഭോക്താക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
നിലവിലെ രാജ്യത്തെ സാഹചര്യങ്ങൾ വലിയ സാമ്പത്തിക സമ്മർദ്ദമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് തങ്ങൾക്കറിയാമെന്ന് ഇലക്ട്രിക് അയർലൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പാറ്റ് ഫെൻലോൻ പറഞ്ഞു. അതുകൊണ്ടാണ് ഗ്യാസ് വില കുറയ്ക്കാൻ തീരുമാനിച്ചത്. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിട്ടുണ്ടെന്ന് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

