കോർക്ക്: കോർക്കിൽ അന്തരിച്ച ഐറിഷ് മലയാളി രഞ്ജു റോസ് കുര്യന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോർക്കിലെ ബാൻഡൻ സെന്റ് പാട്രിക്സ് ചർച്ചിലെ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ മുതൽ ബാൻഡണിലെ ഗബ്രിയേൽ ആൻഡ് ഒ’ഡോണോവൻ ഫ്യുണറൽ ഫോമിൽ പൊതുദർശനം ഉണ്ടാകും.
ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം 11.30 ന് ബാൻഡൻ സെന്റ് പാട്രിക്സ് ചർച്ചിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിയോടെ ശുശ്രൂഷകൾക്ക് തുടക്കമാകും. രഞ്ജുവിന്റെ സംസ്കാര ചടങ്ങിൽ മാതാപിതാക്കൾ പങ്കെടുക്കും.
കോഴിക്കോട് കുടിയേറിയ ബിസിനസ് കുടുംബത്തിലെ അംഗമാണ് രഞ്ജു റോസ് കുര്യൻ.
Discussion about this post

