വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ( ഡബ്യൂഎംഎ) ഓണാഘോഷം ‘ശ്രാവണം-25’ ഞായറാഴ്ച. ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടികൾ നടക്കുക. ഓണസദ്യയും വിവിധ കലാ-കായിക ഇനങ്ങളുമായി വിപുലമായ ഓണാഘോഷ പരിപാടികളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.
ഡബ്ലുഎംഎയുടെ 18ാമത് ഓണാഘോഷണാണ് ഞായറാഴ്ച നടത്തുന്നത്. ലോക്കൽ ഗവൺമെന്റ് ആൻഡ് പ്ലാനിംഗ് സ്റ്റേറ്റ് മന്ത്രി ജോൺ കുമ്മിൻസ് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് 8 മണിവരെ തുടരും.
കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ ഉണ്ടാകും. ഇതിനൊപ്പം ചെണ്ടമേളം, ഫാഷൻ ഷോ, മലയാളി മങ്ക- മാരൻ മത്സരങ്ങൾ എന്നിവയും ഉണ്ടാകും. ഹോളിഗ്രെയിൻ റെസ്റ്റോറന്റിന്റെ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

