കോർക്ക്: കൗണ്ടി കോർക്കിൽ കണ്ടെത്തിയ ഏഷ്യൻ ഹോർണെറ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് യുസിസി മെഡിസിനൽ വിഭാഗം സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ. ഡേവ് ലിയറി. അയർലൻഡിൽ സാധാരണയായി കാണപ്പെടുന്ന ഇനത്തെയല്ല കണ്ടെത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കടന്നലുകളെ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഡഗ്ലസ് സ്ട്രീറ്റിലെ കഫ്ളാൻ ബാറിലെ ഗാർഡനിലാണ് ഏഷ്യൻ ഹോർണെറ്റിനെ കണ്ടത്. ധാരാളം കടന്നലുകൾ ഗാർഡനിൽ ഉണ്ടായിരുന്നു. എന്നാൽ ഏഷ്യൻ ഹോർണെറ്റ് ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തം ആയിരുന്നു. സാധാരണത്തേതിനെക്കാൾ രണ്ടിരട്ടി വലിപ്പം ഇവയ്ക്കുണ്ട്. അധിനിവേശ സ്പീഷീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് കൊല്ലാതിരുന്നത്. ചിത്രങ്ങൾ പകർത്തി കടന്നലിന്റെ വിവരങ്ങൾ ഗൂഗിളിൽ തിരയുന്നതിന് മുൻപേ അത് പറന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. അന്ന് വൈകുന്നേരമാണ് കടന്നലിനെക്കുറിച്ച് അന്വേഷിച്ചത്. അപ്പോൾ അതൊരു ഏഷ്യൻ കടന്നലാണെന്ന് വ്യക്തമാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

