ഡബ്ലിൻ: ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയ അമിത പാർക്കിംഗ് ഫീസ് റീഫണ്ട് ചെയ്യാൻ ഡബ്ലിൻ വിമാനത്താവളം. 4,500 ഉപഭോക്താക്കൾക്ക് 3,50,000 യൂറോയാണ് തിരികെ നൽകുക. വിമാനത്താവളത്തിലെ അമിത പാർക്കിംഗ് നിരക്കിനെതിരെ നിരവധി പേർ പോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനിൽ (സിസിപിസി) പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത പാർക്കിംഗ് നിരക്ക് വാർത്തകളിൽ ഇടംപിടിച്ചത്.
പ്രതിദിനം 10 യൂറോ എന്ന നിരക്കിൽ വിമാനത്താവളം പാർക്കിംഗിന് ഒരു ഫ്ളാറ്റ് നിരക്ക് ബാധകമാക്കി. ഇത് അബദ്ധവശാൽ കുറഞ്ഞ ഓഫ്- പീക്ക് വിലകളെ മറികടന്നു. ഇതിന്റെ ഫലമായി 4,500 ഉപഭോക്താക്കളിൽ നിന്നായി അധിക ചാർജ് ഈടാക്കി. 90 ശതമാനം പേരിൽ നിന്നും 12 യൂറോയിൽ താഴെ അധിക ചാർജ് ഈടാക്കിയിട്ടുണ്ട്.
Discussion about this post

